ഇന്റർനെറ്റ് ഇല്ലാതെ, കോളിനും എസ്എംഎസിനും മാത്രമായി 3 സ്വകാര്യ ടെലികോം കമ്പനികൾ പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശപ്രകാരമാണിത്.
ഇന്റർനെറ്റ് പ്ലാൻ ഒരാൾക്ക് ആവശ്യമില്ലെങ്കിൽ വോയ്സ് കോളും എസ്എംഎസും മാത്രമുള്ള കുറഞ്ഞ പ്ലാൻ എടുത്താൽ മതിയെന്നതായിരുന്നു ട്രായിയുടെ ഉത്തരവിനു പിന്നിലെ ലക്ഷ്യം.
ഡ്യുവൽ സിം ഉപയോഗിക്കുന്നവർക്ക് 2 നമ്പറിലും ഇന്റർനെറ്റ് സേവനം ആവശ്യമുണ്ടായേക്കില്ല. 2ജി ഫോൺ ഉപയോഗിക്കുന്നവർക്കും ഡേറ്റ ആവശ്യമില്ല.
ഡാറ്റ ഉപയോഗിക്കുന്നില്ലങ്കിലും പുതിയ പ്ലാനുകളിലെ തുകയ്ക്ക് വലിയ കുറവില്ലെന്നൊരു തോന്നൽ പൊതു ജനങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ പ്ലാനുകൾ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ട്രായ് അറിയിച്ചിട്ടുണ്ട്.
ഇപ്പോൾ വോയ്‌സ്‌കോളിനും മെസ്സേജിനുമായിട്ടുള്ള പുതിയ പ്ലാനുകളുടെ നിരക്കുകൾ
- എയർടെൽ
499 രൂപ: 84 ദിവസം കാലാവധി. പരിധിയില്ലാതെ കോൾ, 900 എസ്എംഎസ്
1,959 രൂപ: 365 ദിവസം കാലാവധി. പരിധിയില്ലാതെ കോൾ, 3,600 എസ്എംഎസ്
അധിക സേവനം: അപ്പോളോ 24/7 സർക്കിൾ, സൗജന്യ ഹലോട്യൂൺ
- റിലയൻസ് ജിയോ
458 രൂപ: 84 ദിവസം കാലാവധി. പരിധിയില്ലാതെ കോൾ, 1,000 എസ്എംഎസ്
1,958 രൂപ: 365 ദിവസം കാലാവധി. പരിധിയില്ലാതെ കോൾ, 3,600 എസ്എംഎസ്
അധിക സേവനം: ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്
- വോഡഫോൺ–ഐഡിയ
1,460 രൂപ: 270 ദിവസം കാലാവധി, പരിധിയില്ലാതെ കോൾ, 100 എസ്എംഎസ്


